ന്യൂഡല്‍ഹി : അര നൂറ്റാണ്ടിനിടെ രാജ്യത്ത് 117 ചുഴലിക്കാറ്റുകളിലൂടെ നഷ്ടപെട്ടത് 40,000 പേരുടെ ജീവന്. പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകള്‍ വഴിയുണ്ടാകുന്ന ആള്‍നാശം പത്തുവര്‍ഷത്തിനിടെ കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി.
Read Also : പ്രശസ്ത ഛായാഗ്രാഹകന്‍ വി.എ. ദില്‍ഷാദ് കോവിഡ് ബാധിച്ച് മരിച്ചു
രൂക്ഷമായ 7063 പ്രകൃതിദുരന്തങ്ങളാണ് ഇക്കാലത്തിനിടെ രാജ്യം നേരിട്ടത്. അതില്‍ 1,41,308 പേര് മരിച്ചു. അതില്‍ 40,358 പേരുടെ ജീവനെടുത്തത് ചുഴലിക്കാറ്റാണ്. 28 ശതമാനം. വെള്ളപ്പൊക്കത്തിലാണ് ആള്‍നാശം കൂടുതല്‍, 65,130. മരിച്ചവരില്‍ 46 ശതമാനത്തിലേറെ വരും ഇത്. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 2019 വരെയുള്ള പ്രകൃതിദുരന്തങ്ങളെയാണ് പരിഗണിച്ചത്.
Post Your Comments