കൊണ്ടോട്ടി : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 40 ലക്ഷം രൂപയുടെ സ്വർണ്ണം. ജിദ്ദയിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം പിടികൂടിയത്.
Read Also : ജീവിതത്തിലെ എല്ലാ ടെന്‍ഷനുകളും മാറാൻ ഈ മന്ത്രം ജപിക്കാം
തിരുവനന്തപുരം സ്വദേശി അഷ്‌ലർ (22) ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത് . സലാം എയറിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
Post Your Comments