ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സി അറസ്റിൽ. ഡൊമിനികയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട ; പിടികൂടിയത് 914 ഗ്രാം സ്വർണ്ണം
മെഹുൽ ചോസ്കിആന്റിഗ്വാ ആൻഡ് ബർബുഡയിൽ ഉണ്ടെന്ന വിവരം പോലീസുകാർക്ക് അന്വേഷണ സംഘം നൽകിയിരുന്നു. ഈ വിവരം പോലീസ് ഡൊമിനിക പോലീസിന് കൈമാറിയതോടെയാണ് മെഹുൽ ചോസ്കി പിടിയിലായത്.
വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോസ്കി. 2017ൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വാ ആൻഡ് ബർബുഡയിലേക്ക് കടന്ന ചോസ്കി അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ചോസ്കിയുടെ പൗരത്വം റദ്ദാക്കണമെന്ന് ഇന്ത്യൻ സർക്കാർ ആന്റിഗ്വയ്ക്ക്മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
Post Your Comments