Latest NewsKeralaNews

വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം; ആരോഗ്യ വകുപ്പ്

വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളിൽ നിന്ന് കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള അനുമതി നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമ്മാണ കമ്പനികളിൽ നിന്ന് ഇനി കോവിഡ് വാക്സിൻ നേരിട്ട് വാങ്ങാം. സംസ്ഥാന ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച അനുമതി നൽകി. സ്വകാര്യ ആശുപത്രികൾക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് വാക്സിൻ നേരിട്ട് വാങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്.

Read Also: വാക്‌സിൻ നിർമ്മാണം; ഇന്ത്യയുമായി കൈകോർക്കാനൊരുങ്ങി അമേരിക്ക

ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പ്രത്യേക വാക്‌സിൻ വിതരണ കേന്ദ്രമായി രജിസ്റ്റർ ചെയ്യാം. ജില്ലാ ആരോഗ്യ വിഭാഗത്തിനാണ് ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടത്.

മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ മാനദണ്ഡത്തിൽ സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വാക്സിൻ 18 വയസിനും 45 വയസിനും ഇടയിലുള്ളവർക്ക് നൽകാം. ഓൺലൈൻ വഴി മാത്രമെ വാക്‌സിനായി രജിസ്റ്റർ ചെയ്യാവൂ. സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിൽ പ്രായമുളളവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ? തീരുമാനം രോഗവ്യാപന തോത് പരിഗണിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button