![AUSTRALIA](/wp-content/uploads/2019/06/australia.jpg)
ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുന്നത്. ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്നതിൽ അവ്യകതയുണ്ടാകിലും റിക്കി പോണ്ടിങ്, സ്റ്റീവ് വോ. ക്രിസ് റോജേഴ്സ്, ജെഫ് വോൺ എന്നിവരുടെ പേരുകളാണ് പരിഗണയിലുള്ളത്.
ഇതിഹാസ താരം സ്റ്റീവ് വോ മുമ്പും ആഷസിന് ഓസ്ട്രേലിയൻ ടീമിനൊപ്പം കോച്ചായി സഹകരിച്ചിട്ടുള്ളതിനാൽ സ്റ്റീവ് വോയെ പരിഗണിക്കാനാണ് സാധ്യത. ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത അന്താരാഷ്ട്ര പരമ്പര. അതിന് മുമ്പായി നിയമനം ഉണ്ടാകുമോ എന്നത് വ്യക്തമല്ല.
Post Your Comments