Latest NewsKeralaNews

ലക്ഷദീപിനെതിരെ നടക്കുന്നത് ദുഷ്പ്രചാരണങ്ങൾ; ദ്വീപ് വാസികൾ എന്നും ദേശീയ ധാരക്കൊപ്പമായിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ലക്ഷദീപിനെതിരെ കേരളക്കരയിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: അതിർത്തി പ്രദേശങ്ങൾ അവികിസിതമായി തുടരണമെന്ന കോൺഗ്രസ് നയത്തിന്റെ ഇരയാണ് ലക്ഷദ്വീപ്; പ്രതികരണവുമായി സന്ദീപ് വാര്യർ

കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദാകളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ദ്വീപുകാർ ഇത്തരക്കാർക്ക് അവിടെ കാലുകുത്താൻ അവസരം നൽകാത്തതാണ് രാഷ്ട്രീയക്കാരുടെ പ്രശ്‌നമൊന്നും അദ്ദേഹം പറഞ്ഞു.

ദ്വീപ് വാസികൾ എന്നും ദേശീയ ധാരയ്‌ക്കൊപ്പമായിരുന്നു. അവരുടെ ഏറ്റവും വലിയ എന്റർടെയ്ന്റ്‌മെന്റ് രാഷ്ട്രീയമാണ്. പക്ഷെ ദേശീയ പാർട്ടികൾക്കൊപ്പമേ അവർ നിൽക്കൂകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് ലക്ഷദീപിന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മഹാപദ്ധതി പ്രഖ്യാപിച്ചു. 1200 കോടി രൂപയുടെ ഓപ്റ്റിക്കൽ കേബിൾ പദ്ധതി. 240 കോടിയുടെ അഗത്തി എയർ പോർട്ട് പരിഷ്‌ക്കാരം ലക്ഷദ്വീപിന്റെ തലവരമാറ്റും. മിനിക്കോയിൽ പുതിയ എയർ സ്ട്രിപ്പ് വരുന്നുവെന്നും ഇതിനായുള്ള സർവ്വേ ആരംഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫിഷറീസ് വകുപ്പ്‌

എല്ലാ ദ്വീപുകളിലും കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതിക്ക് രണ്ട് വർഷം കൊണ്ട് 200 കോടിയാണ് കേന്ദ്രം നടപ്പിലാക്കിയത്. മത്സ്യ സംസ്‌ക്കരണ രംഗത്ത് സമഗ്രപദ്ധതികൾ വരുന്നുവെന്നും ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദി ജീയുടെ സ്വപ്ന പദ്ധതി ലക്ഷ്യം കാണുമ്പോൾ ദ്വീപ് ജനങ്ങൾക്ക് കുടുതൽ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: എന്തിനാണ് സുഹൃത്തുക്കളെ കലാപം ഉണ്ടാക്കുന്നത്, ലക്ഷദ്വീപിലെ ഒരു അയിഷ സുല്‍ത്താനയുടെ പോസ്റ്റ് കണ്ടിട്ടോ ?

https://www.facebook.com/apabdullakutty/posts/5415073805229640

shortlink

Related Articles

Post Your Comments

Related Articles


Back to top button