ഇന്റർ മിലാൻ കോച്ച് അന്റോണിയോ കോന്റെ പരിശീലക സ്ഥാനം രാജിവെച്ചു. സീരി എ യിൽ 10 വർഷത്തിന് ശേഷം ഇന്റർ മിലാന് കിരീടം നേടി കൊടുത്ത പരിശീലകനാണ് കോന്റെ. ക്ലബ് മാനേജ്‌മെന്റുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് രാജി. ചൈനീസ് ഉടമസ്ഥതയിലുള്ള ക്ലബ് കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
മികച്ച ഫോമിൽ കളിക്കുന്ന നിരവധി താരങ്ങളെ വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരേ കോന്റെ ശക്തമായി എതിർത്തിരുന്നു. മികച്ച ഒരു ടീമിനെ ഇല്ലാതാക്കരുതെന്നായിരുന്നു കോന്റെയുടെ ആവശ്യം. തനിക്കായി താരങ്ങൾ ടീമിൽ നിലനിൽക്കുമെന്നാണ് കോന്റെയുടെ പക്ഷം.
മാർട്ടിനെസ്, ഡി വ്യജി, അഷ്‌റഫ് ഹക്കീമി എന്നിവരെ വിൽക്കാനാണ് ക്ലബിന്റെ നീക്കം. ഇതിനെതിരെ പ്രതിഷേധിച്ചതുകൊണ്ടാണ് കോന്റെ രാജി വെച്ചത്. അതേസമയം, ഇന്റർ മിലാന്റെ പുതിയ നീക്കത്തിനെതിരേ ആരാധകരും രംഗത്തു വന്നിട്ടുണ്ട്.
Post Your Comments