ലക്‌നൗ: ഉത്തര്‍പ്രദേശിലെ കോവിഡ് വ്യാപനത്തില്‍ അത്ഭുതകരമായ കുറവ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയും അച്ചടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ഏറ്റവും കൂടതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ മുന്നോട്ട് നയിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ കുറയുന്നതിന് പിന്നിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഏപ്രില്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ആക്ടീവ് കേസുകളുടെ എണ്ണം 3 ലക്ഷത്തിന് മുകളിലായിരുന്നു. എന്നാല്‍, മെയ് 24 വരെയുള്ള കണക്കുകള്‍ പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണം 1 ലക്ഷത്തില്‍ താഴെയെത്തി. 76,703 പേരാണ് മെയ് 24ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000 എന്ന നിലയിലേയ്ക്ക് എത്തിയെങ്കില്‍ ഇപ്പോഴത് 4,000 ആയി കുറഞ്ഞിരിക്കുകയാണ്.
75 ജില്ലകളില്‍ 11 എണ്ണത്തിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10ല്‍ താഴെയാണ്. 55 ജില്ലകളില്‍ ഇത് രണ്ടക്കം മാത്രമാണ്. കഴിഞ്ഞ രണ്ട് ദിവസമായി കൗഷംഭി ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മെയ് 24ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 18 ജില്ലകളില്‍ കോവിഡ് ബാധിച്ച് ഒരാള്‍ പോലും മരിച്ചിട്ടില്ല. മെയ് 25ന് സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 69,828 ആയി കുറഞ്ഞിട്ടുമുണ്ട്.
Post Your Comments