ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി യുവേഫ. സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകണമെന്ന ആശയം ഉപേക്ഷിക്കാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കി. ഇതോടെ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ക്ലബ്ബുകള്‍ തയ്യാറായില്ലെങ്കില്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ഒരു ടൂര്‍ണ്ണമെന്റും കളിക്കാന്‍ അനുവദിക്കില്ലെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നേതൃത്വത്തിലാണ് പുതിയ ലീഗ് രൂപീകരിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായാണ് സൂപ്പര്‍ ലീഗ് എന്ന ആശയം ക്ലബ്ബുകള്‍ മുന്നോട്ടുവെച്ചത്.
സൂപ്പര്‍ ലീഗിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഇംഗ്ലീഷ് ക്ലബ്ബുകള്‍ നേരത്തെ തന്നെ പിന്മാറിയിരുന്നു. ആരാധകരോട് മാപ്പ് പറഞ്ഞുകൊണ്ടാണ് പല ക്ലബ്ബുകളും സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയത്. അതേസമയം, കോവിഡ് കാരണം ക്ലബ്ബുകള്‍ക്ക് വലിയ വരുമാന നഷ്ടം ഉണ്ടായിരുന്നു. സൂപ്പര്‍ ലീഗ് നടത്തുക വഴി ക്ലബ്ബുകള്‍ 4.8 ബില്യണ്‍ യുഎസ് ഡോളറാണ് വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നത്.
Post Your Comments