കോഴിക്കോട് : സേവാഭാരതിയ്ക്ക് ആയുഷ് 64 മരുന്നിന്റെ വിതരണം നല്‍കിയതിനെതിരെ ശ്രേയസ് കുമാര്‍ എം.പി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണ ചുമതലയാണ് കേന്ദ്രം കഴിഞ്ഞ ദിവസം സേവാ ഭാരതിയ്ക്ക് നല്‍കിയത് . ഇതിനെതിരെയാണ് ശ്രേയസ് കുമാര്‍ രംഗത്ത് വന്നത്. സംസ്ഥാനങ്ങളിലെ മരുന്ന് വിതരണം സേവാഭാരതിയ്ക്ക് നല്‍കിയത് വൈദ്യശാസ്ത്ര ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also : ഡൽഹി സർക്കാരിന് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീൻ ഡോസുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം
ആയുഷ് 64 സേവാഭാരതി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കിന് ശ്രേയാംസ്‌കുമാര്‍ കത്ത് നല്‍കി .
നീതീകരിക്കാനാവാത്ത ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു .’സേവാഭാരതി പ്രവര്‍ത്തകര്‍ വഴി മരുന്ന് വീടുകളിലെത്തിക്കാനുള്ള നീക്കം അശാസ്ത്രീയവും വൈദ്യശാസ്ത്ര ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. സേവാഭാരതിക്ക് ആയുര്‍വേദ ചികിത്സയിലും മരുന്നുവിതരണത്തിലും മുന്‍ പരിചയം ഇല്ല. ഈ ദൗത്യത്തിന് സേവാഭാരതിയെ മാത്രം തെരഞ്ഞെടുത്ത തീരുമാനം എത്രയും വേഗം പിന്‍ വലിക്കണമെന്നും ‘ ശ്രേയാംസ് കുമാര്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര ആയുര്‍വേദ ഗവേഷണ കൗണ്‍സിലിന്റെ ഉത്തരവില്‍ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തതിനെതിരെ സിപിഎമ്മും രംഗത്ത് വന്നിരുന്നു .
Post Your Comments