Latest NewsIndiaNews

കോവിഡ്: കേന്ദ്ര സർക്കാരിന്റെ ഏഴാം വാർഷികാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് കേന്ദ്രത്തിനെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് ഏഴാം വാർഷികാഘോഷത്തിലൂടെ മറുപടി നൽകാനൊരുങ്ങി ബിജെപി. മെയ് 30 നാണ് മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഏഴ് വർഷം പൂർത്തിയാകുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിൽ ആഘോഷപരിപാടികൾ ഒന്നും പാടില്ല പകരം ജനങ്ങൾക്കാവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തണമെന്നാണ് പാർട്ടി പ്രവർത്തകർക്ക് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. സാനിറ്റൈസർ, മാസ്ക്, ഓക്സിമീറ്റർ, റേഷൻ മുതലായവ ജനങ്ങൾക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

കേന്ദ്രമന്ത്രിമാർക്കും ഇതുസംബന്ധിച്ച് പ്രത്യേക നിർദേശം പാർട്ടി നൽകിക്കഴിഞ്ഞു. ഒരു കേന്ദ്രമന്ത്രി ചുരുങ്ങിയത് രണ്ടുഗ്രാമങ്ങളെങ്കിലും സന്ദർശിച്ചിരിക്കണം. നേരിട്ട് എത്താൻ അസൗകര്യമുളളവർ ഓൺലൈൻ മുഖേന ഗ്രാമവാസികളുമായി സംവദിക്കണം. രാജ്യവ്യാപകമായി അമ്പതിനായിരം രക്തദാനക്യാമ്പ് സംഘടിപ്പിക്കാനും പാർട്ടി പദ്ധതി ഇട്ടിട്ടുണ്ട്.

Read Also  :  രണ്ടു മത്സരങ്ങളിലും മധ്യ നിര ടീമിനെ കൈവിട്ടു: കുശൽ പെരേര

ഏഴാം വാർഷികത്തോട് അനുബന്ധിച്ച് പാർട്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കർമപദ്ധതികൾ പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് ദേശീയ -സംസ്ഥാന ഭാരവാഹികളുമായി നദ്ദ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button