Latest NewsKeralaNewsIndia

പുതിയ മാറ്റങ്ങളുമായി എസ് ബി ഐ ; എ ടി എം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി : ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബേസിക്​ സേവിങ്​സ്​, ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകള്‍ക്കാണ്​ പുതിയതായി നിലവിൽ വരുന്ന നിയമങ്ങള്‍ ബാധകമാവുക.

Read Also : സിനിമാക്കാരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപിൽ സിനിമ കാണിക്കുന്ന ഒരൊറ്റ തിയേറ്റർ പോലുമില്ല : ശങ്കു ടി ദാസ് 

ജൂലൈ മുതൽ എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാര്‍ജുകളിലും മാറ്റങ്ങളുണ്ടാകുമെന്ന് എസ് ബി ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്​.ടിയും നല്‍കണം.

10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്​. എന്നാൽ ഇനി മുതൽ 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button