അഡ്മിനിസ്ട്രേഷന്റെ നയങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപിൽ പ്രധിഷേധങ്ങൾ തുടരുകയാണ്. ഇതിനോടകം തന്നെ പലരും ലക്ഷദ്വീപിനോട് ഐക്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അവസാനമായി രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു. ഇരകൾക്കൊപ്പമാണ് താൻ എന്നത് സൂചിപ്പിക്കുന്ന വാക്കുകളാണ് രാഹുലിന്റേതെന്ന് മാത്രമല്ല. രാഹുൽ ഗാന്ധി ഭരണകൂടത്തിനെ തന്നെ എതിർത്തുകൊണ്ടുള്ള വാക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
“ഇന്ത്യയുടെ സാഗരത്തിലെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള നിഷേധികളായ വർഗീയ ഭ്രാന്തന്മാർ ആ രത്‌നത്തെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപ് നിവാസികളോടൊപ്പമാണ്”
എന്നാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ലക്ഷദ്വീപ് വിഷയത്തിൽ വലിയ ചർച്ചകളും മറ്റും നടക്കുന്നുണ്ട്. പ്രഥ്വിരാജ് അടക്കമുള്ളവർ സിനിമാമേഖലയിൽ നിന്ന് പോലും ലക്ഷദ്വീപിന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments