Latest NewsIndiaNews

മാസ്​ക്​ ധരിക്കാതെയെത്തിയ യുവാവിന്‍റെ കൈകാലുകളില്‍ പൊലീസ്​ ആണിയടിച്ച്‌​ കയറ്റിയതായി പരാതി

ലക്നൗ : ഉത്തര്‍പ്രദേശിലെ ബറേലിയിലാണ്​ സംഭവം. മാസ്‌ക് ധരിക്കാത്തതിന് യുവാവിന്‍റെ കൈകാലുകളില്‍ പൊലീസ് ആണിയടിച്ചു കയറ്റിയെന്നാണ് മാതാവിന്‍റെ പരാതി.

Read Also : കോവിഡ് രോഗികള്‍ക്ക് സൗജന്യ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍  

മൂന്ന് പൊലീസുകാര്‍ വന്ന് തന്‍റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും മകനെ അന്വേഷിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്തെന്നും മാതാവ് പറയുന്നു. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെ ന്നും കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ്​ തന്‍റെ മകന്‍ ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ്​ വരുമ്പോൾ പൊലീസുകാര്‍ തടയുകയും മാസ്​ക്​ ധരിക്കാത്തതിന്​ മര്‍ദിക്കുകയുമായിരുന്നു എന്ന്​ മാതാവ് പറയുന്നു. ‘അവനെ വടി​ കൊണ്ട്​ തല്ലുകയും ​കൈകാലുകളില്‍ ആണി അടിച്ച്‌​ കയറ്റുകയും ചെയ്തു. ചെവിയില്‍ നിന്ന്​ ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍ ​പൊലീസ്​ സ്​റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ്​ ചെയ്യുമെന്ന്​ ഉദ്യോഗസ്​ഥര്‍ ഭീഷണിപ്പെടുത്തി’ -മാതാവ്​ പറയുന്നു. ബുധനാഴ്ചയാണ്​ ഇവര്‍ പൊലീസിന്‍റെ ക്രൂരതക്കെതിരെ പരാതി നല്‍കുന്നത്​.

അതേസമയം, ഈ ആരോപണങ്ങള്‍ തെറ്റാണെന്ന്​ എസ്​.പി രോഹിത്​ സജ്​വാന്‍ പറഞ്ഞു. യുവാവ് വിവിധ പൊലീസ്​ സ്​റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button