തലപൂര്‍: ചെക്ക് പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിച്ചു വീണ ബൈക്ക് യാത്രക്കാരന് മരിച്ചു. പിന്‍സീറ്റിലിരുന്ന യാത്രക്കാരനാണ് മരിച്ചത് തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല് പ്രദേശത്താണ് സംഭവം.
ചെക്ക് പോസ്റ്റിലേയ്ക്ക് അമിത വേഗത്തില്‍ എത്തിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. അമിത വേഗതയിലെത്തിയ യുവാക്കള്‍ക്ക് പോലീസ് വളരെ മുന്‍പ് തന്നെ സിഗ്നല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് യുവാക്കള്‍ ശ്രദ്ധിച്ചില്ലെന്നും പോലീസ് അറിയിച്ചു. ബൈക്ക് ഓടിച്ചയാള്‍ ക്രോസ് ബാറിന് സമീപമെത്തിയപ്പോള്‍ തല കുനിച്ചെങ്കിലും പിന്നിലിരുന്നയാളുടെ തല ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ച് തന്നെ യുവാവ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നിലിരുന്നയാള്‍ അപകടത്തില്‍പ്പെട്ടിട്ടും ബൈക്ക് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പോലീസ് ഉദ്യോഗസ്ഥന് കൈ ഉയര്‍ത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും പെട്ടെന്ന് തന്നെ അദ്ദേഹം ക്രോസ് ബാര്‍ ഉയര്‍ത്തിക്കൊടുത്ത് അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Post Your Comments