കാബൂള്‍ : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ ഇറാഖിലേയ്ക്ക് തിരിച്ചു വരുന്നു. വടക്കുകിഴക്കന്‍ സിറിയയിലെ അല്‍ ഹോള്‍ ക്യാമ്ബില്‍ 2019 മുതല്‍ കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മടങ്ങി വരാനുള്ള അനുവാദം കൊടുത്തിരിക്കുകയാണ് ഇറാഖ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്ബില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
എന്നാൽ ഇറാഖ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഭീകരരുമായി ബന്ധമുള്ളവര്‍ മടങ്ങിയെത്തുന്നതും അവര്‍ക്കായി താമസ സൗകര്യം നല്‍കുന്നതും തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് ഇറാഖികള്‍ പ്രതിഷേധിക്കുന്നത് .
Post Your Comments