Latest NewsNewsInternational

ഐഎസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഷിയാ മസ്ജിദുകളില്‍ സുരക്ഷ ശക്തമാക്കി താലിബാന്‍

കാബൂള്‍ : ഐഎസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ ഷിയാ മസ്ജിദുകളില്‍ താലിബാന്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി . ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി നടത്തുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ ഷിയാ മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ 40 പേരാണ് മരിച്ചത്.

Read Also : രാത്രിയും മഴ തുടരും: കാണാതായത് 12 പേരെ, കൂട്ടിക്കലില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കിട്ടി, കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷിയാ മസ്ജിദുകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. മസ്ജിദിലും പരിസരങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമാണ് പോലീസുകാര്‍ മസ്ജിദിലേക്ക് ആളുകളെ കയറ്റുന്നത്. നേരത്തെ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അധികാരമുള്ള പ്രത്യേക സംഘത്തിനായിരുന്നു മസ്ജിദിന്റെ സംരക്ഷണ ചുമതല.

കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ പ്രശസ്ത ഷിയാ മസ്ജിദായ ഫാത്തിമ മസ്ജിദിലാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിനുള്ളില്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ഇസ്ലാമിക് സ്റ്റേറ്റ് ഷിയാ മസ്ജിദ് ആക്രമിച്ചിരുന്നു. കുന്ദുസിലെ ബര്‍ഗാ മസ്ജിദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 100 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button