Latest NewsNewsIndiaInternational

ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടൻ എത്തും ; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ലഡാക്കിലും അതിർത്തിയിലും നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യൻ സേന. ഇതിനായി ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍, എല്‍എസി) മേഖലകളിലെ ചൈനീസ് പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കാനായി ഈ ഡ്രോണുകൾ വിന്യസിക്കും.

Read Also : കോവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ ശരീരത്തിൽ എത്ര സമയം വൈറസ് നിലനിൽക്കും ; വിശദീകരണവുമായി എയിംസിലെ ആരോഗ്യ വിദഗ്ദർ 

മോദിസര്‍ക്കാര്‍ നല്‍കിയ അടിയന്തര സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതു പ്രകാരം യുദ്ധത്തിന് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി 500 കോടി രൂപവരെയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും പ്രതിരോധ സേനകള്‍ക്ക് വാങ്ങാനാകും.

രാജ്യത്ത് നിലവിലുള്ള ഹെറോണുകളേക്കാള്‍ സാങ്കേതിക മികവ് പുതിയ ഇസ്രായേലി ഡ്രോണുകൾക്കുണ്ടെന്നാണ് റിപ്പോർട്ട്. മുന്‍പുള്ളതിനെക്കാള്‍ ആന്റി ജാമ്മിംഗ് ശേഷി പുതിയവയ്ക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button