ന്യൂയോർക്ക്: ഹമാസ് സ്ഥാപകന്റെ മകന്‍ മൊസാബ് ഹസ്സന്‍ യൂസഫിന്റെ ടെലഫോണ്‍ അഭിമുഖം പുറത്ത് വിട്ട് ന്യൂയോർക്ക് പോസ്റ്റ്. ഇസ്രേയേൽ പാലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഹസ്സന്‍ യൂസഫിന്റെ വാക്കുകൾ പുറംലോകം അറിയുന്നത്. വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച നിലവില്‍ വന്നുവെങ്കിലും ഭീകര സംഘടനയുടെ നേതാക്കളെ തിരഞ്ഞു പിടിച്ച് കൊന്നൊടുക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടെന്ന് മൊസാബ് ഹസ്സന്‍ യൂസഫ് പറഞ്ഞു. ‘നേതൃത്വത്തെ കൊന്നൊടുക്കിയതു കൊണ്ട് മാത്രം ഹമാസിനെ നശിപ്പിക്കാനാവില്ല. എന്നാല്‍ അവരെ ഒരു പാഠം പഠിപ്പിക്കും, സ്വന്തം പ്രവൃത്തിയെ പറ്റി ബോധമുള്ളവരാക്കും’ മൊസാബ് ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ‘അടുത്ത തവണ ഇരുചേരിയിലുമുള്ള സാധാരണക്കാരെ ഇത്തരം ചോരക്കളിയിലേക്ക് നയിക്കും മുമ്പ് ആയിരം തവണ നിങ്ങള്‍ ചിന്തിയ്ക്കും. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’
‘ഹമാസ് തങ്ങളുടെ സ്വന്തം കുട്ടികളെ സ്‌നേഹിക്കുന്നതിനേക്കാള്‍ ഇസ്രയേലിനെ വെറുക്കുന്നു’. തന്റെ പിതാവടക്കമുള്ള നേതാക്കൾ ഹമാസിന്റെ ഉന്നത നേതാക്കള്‍ സുരക്ഷിതമായ ബാങ്കറുകളില്‍ ഇരുന്നു കൊണ്ടാവും മിക്കവാറും ഈ അക്രണങ്ങൾക്ക് നേതൃത്വം കൊടുത്തത് എന്നാണ് മൊസാബ് പറയുന്നത്. എന്നിട്ട് സ്വന്തം ജനങ്ങളുടെ മരണത്തെ വിദേശങ്ങളില്‍ പ്രചരണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു. മൊസാബ് പറഞ്ഞു. എന്നാൽ ‘നൂറുക്കണക്കിന് കുട്ടികള്‍ ഇതിന്റെ വില കൊടുത്തു കഴിഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ അതിനുശേഷം രക്ഷപ്പെടാന്‍ പാടില്ല. പിന്നെ ഒരൊറ്റ ദിവസം പോലും അവര്‍ക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാന്‍ പാടില്ല.
Read Also: രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 577 കുട്ടികളെ; സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ
ട്രംപിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ ഉടമ്പടികളിലൂടെ ബഹ്‌റിന്‍, യുഎഇ, സുഡാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേല്‍ തങ്ങളുടെ ബന്ധങ്ങള്‍ ഊഷ്മളമാക്കി. എന്നാൽ ‘അബ്രഹാം ഉടമ്പടികളുടെ കാര്യത്തില്‍ ഹമാസ് വളരെ അതൃപ്തരാണ്. കാരണം അതില്‍ അവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു’ പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളുമായി ഈയിടെ ഇസ്രയേല്‍ ഉണ്ടാക്കിയ ഉടമ്പടികളെ പറ്റി സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ആ മേഖലയില്‍ പ്രസിഡണ്ട് ട്രംപ് രൂപപ്പെടുത്തിയ പുതിയ യാഥാര്‍ഥ്യമാണിത്. അതിനോട് പൊരുത്തപ്പെടാന്‍ ഹമാസിന് കഴിയുന്നില്ല. അതിനെ അംഗീകരിയ്ക്കാന്‍ അവര്‍ തയ്യാറല്ല’. ഈ സംഭവ വികാസങ്ങള്‍ ഒട്ടുമുക്കാലും രൂപപ്പെട്ടു വന്നത് ട്രംപ് ഭരണ കൂടത്തിന്റെ അവസാന മാസങ്ങളില്‍ ആയിരുന്നു. അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയ ട്രംപിന്റെ തീരുമാനം, ഗോലാന്‍ കുന്നുകളിന്മേല്‍ ഇസ്രയേലിനുള്ള പരമാധികാരം അംഗീകരിയ്ക്കുന്ന ഒന്നായിരുന്നു. അതിനെതിരെ ഹമാസിന് വലുതായൊന്നും പ്രതികരിയ്ക്കാനായില്ലെന്നും മൊസാബ് ഹസ്സന്‍ യൂസഫ് പ്രതികരിച്ചു.
Post Your Comments