ന്യൂഡൽഹി : കോവിഡിനെ തുടർന്ന് ലോകവും രാജ്യവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് ശേഷം ലോകം ഇനി പഴയത് പോലെയായിരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം. കോവിഡ് വാക്സീൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രീതിയിലും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുൻപോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ വാക്സിന്‍ പാഴാക്കുന്നത് ഒരു ശതമാനത്തില്‍ താഴെയെത്തിക്കാന്‍ സംസ്ഥാനങ്ങളോട് വീണ്ടും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഝാര്‍ഖണ്ഡില്‍ വിതരണം നടത്തുന്നതില് 37.3 ശതമാനവും പാഴാവുകയാണ്. ഛത്തിസ്ഗഢ് (30.2%), , തമിഴ്നാട് (15.5%), ജമ്മു കശ്മീര്‍ (10.8%), മധ്യ പ്രദേശ് (10.7%) എന്നിവിടങ്ങളിലും വാക്സിന്‍ ഉപയോഗത്തില്‍ വീഴ്ചയുണ്ട്. ദേശിയ ശരാശരി 6.3 ശതമാനമായിരിക്കെ ആണ് വലിയ രീതിയില്‍ അനാസ്ഥ.
Read Also : വാക്സിന്‍ സ്വീകരിച്ച ആളുകള്‍ രണ്ടുവര്‍ഷം കൊണ്ട് മരിക്കുമോ? വൈറല്‍ പോസ്റ്റിന്റെ സത്യാവസ്ഥ ഇങ്ങനെ..
കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന മരണനിരക്ക് വീണ്ടും നാലായിരം കടന്നു. 4,157 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. 22.17 ലക്ഷം പരിശോധനകളാണ് വിവിധ സംസ്ഥാനങ്ങളിലായി നടന്നത്. ഇത് ഏറ്റവും ഉയര്‍ന്ന പരിശോധനാ നിരക്കാണ്.
Post Your Comments