Latest NewsNewsIndia

സമൂഹമാദ്ധ്യമങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന ശാസന

'യെസ്' പറഞ്ഞ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന ശാസന. എല്ലാ സമൂഹമാദ്ധ്യമങ്ങളും ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐടി നിയമം ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ രാജ്യത്ത് നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹ്യമാദ്ധ്യമങ്ങളും ഇന്നു അര്‍ദ്ധരാത്രിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രം വ്യവസ്ഥ ചെയ്തിരിക്കുന്നത്. . പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നു കൃത്യമായി വ്യക്തമാക്കുന്നതാകണം റിപ്പോര്‍ട്ടുകളെന്നും കേന്ദ്രം അനുശാസിക്കുന്നു.

Read Also : വാട്‌സ് ആപ്പിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൂസാതെ കേന്ദ്രം, സമൂഹമാദ്ധ്യമ ഭീമനോട് പ്രതികരണം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ഇതുപ്രകാരം പല തവണ കൈമാറി വരുന്ന വ്യാജ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സമൂഹ മാദ്ധ്യമങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും ഫേസ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ആവശ്യം സര്‍ക്കാര്‍ ഉയര്‍ത്തിയപ്പോള്‍ അതു സാധ്യമല്ല തങ്ങള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിപ്പോകുമെന്നാണ് ഈ കമ്പനികള്‍ അറിയിച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഫേസ്ബുക്ക് കീഴടങ്ങിയത്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button