ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ നിയമപരമായ വെല്ലുവിളിയില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി മന്ത്രി രവിശശങ്കര്‍ പ്രസാദ് പറഞ്ഞു. ക്രമസമാധാന പാലനവും ദേശീയ സുരക്ഷയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : 3 ട്രില്യണ്‍ ഇക്കണോമിക് ക്ലബ്ബില്‍ ഇടംനേടി ഇന്ത്യ; മറികടന്നത് കരുത്തരായ യൂറോപ്യന്‍ രാജ്യത്തെ
‘സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താന്‍ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടത്, ഇന്ത്യയുടെ പരമാധികാരം, സമഗ്രത, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുളള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും മാത്രമാണ്. മേല്‍ പറഞ്ഞവയുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ബലാത്സംഗം, ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നും’ രവിശങ്കര്‍ പറഞ്ഞു.
‘കേന്ദ്രസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 പ്രകാരം വാട്ട്‌സ്ആപ്പിലെ ഫോര്‍വേഡ് മെസേജുകളുടെ കാര്യത്തില്‍ ആദ്യം ആരാണ് അത് പോസ്റ്റ് ചെയ്തത് എന്നറിയാനുള്ള സംവിധാനം ഒരുക്കണം എന്നായിരുന്നു കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പക്ഷെ വാട്ട്‌സാപ്പിന്റെ സ്വകാര്യത പരിരക്ഷകള്‍ ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്ത്യയുടെ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് ഈ നിയമം എന്ന് പ്രഖ്യാപിക്കണമെന്ന് വാട്ട്‌സ്ആപ്പ് ആവശ്യപ്പെടുന്നു’
തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ മെസേജുകളുടെ ഉറവിടം വെളിപ്പെടുത്താനാണ് പുതിയ നിയമം വാട്ട്‌സാപ്പിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രായോഗികമായി അത് മാത്രം ചെയ്യാന്‍ കഴിയില്ലെന്ന് വാട്‌സ് ആപ്പ് കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്.
Post Your Comments