ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ സ്വന്തമായി വാക്സിന്‍ വാങ്ങിക്കൊള്ളണമെന്ന കേന്ദ്ര നിർദ്ദേശത്തെ വിമർശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കൊവിഡ് വാക്സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് പരസ്പരം മത്സരിക്കാന്‍ സാധിക്കുകയില്ലെന്ന് ദേശീയ മാദ്ധ്യമമായ എന്‍ഡിടിവിയിൽ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു
ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ കടമ നിര്‍വഹിക്കണമെന്നും ഡല്‍ഹിയിലെയും രാജ്യത്തെയും ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിനായി കേന്ദ്രം അടിയന്തരമായി ആവശ്യമുള്ള വാക്സിന്‍ സംഭരിക്കണമെന്നും പറഞ്ഞ കെജ്രിവാൾ പാകിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ വരികയാണെങ്കില്‍ സ്വയം പ്രതിരോധിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമായിരുന്നോ എന്നും ചോദിച്ചു. ‘ ഡല്‍ഹി ന്യൂക്ലിയര്‍ ബോംബുകള്‍ നിര്‍മിക്കണമെന്നും ഉത്തര്‍പ്രദേശ് യുദ്ധടാങ്കുകള്‍ വാങ്ങണമെന്നും കേന്ദ്രം പറയുമോ.’ അരവിന്ദ് കേജ്‌രിവാള്‍ വിമർശിച്ചു
Post Your Comments