Latest NewsFootballNewsSports

ജോക്കിം ലോക്കിന് പകരക്കാരനെ കണ്ടെത്തി ജർമനി

ജർമനി ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഹാൻസ് ഫ്ലിക്കിനെ നിയമിച്ചു. 2022 ഫുട്ബോൾ ലോകകപ്പിലും 2024 ലെ യൂറോ കപ്പിനും ജർമനി ഫ്ലിക്കിന്റെ കീഴിലാവും പരിശീലനത്തിനിറങ്ങുക. മൂന്ന് വർഷത്തേക്കാണ് ഫ്ലിക്കിന്റെ ജർമനിയുമായുള്ള കരാർ. അടുത്തമാസം ആരംഭിക്കുന്ന യൂറോ കപ്പിന് ശേഷമായിരിക്കും ഫ്ലിക് ചുമതലയേൽക്കുക. നിലവിൽ ബയേൺ മ്യൂണിക്കിന്റെ പരിശീലകനാണ് ഹാൻസ് ഫ്ലിക്.

ജർമനിയുടെ കോച്ച് ജോക്കിം ലോ അടുത്ത മാസം നടക്കുന്ന യൂറോ കപ്പിന് ശേഷം പരിശീലക സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ജർമനി പുതിയ പരിശീലകനെ നിയമിക്കുന്നത്. 15 വർഷമായി ജർമനിയുടെ പരിശീലകനായിരുന്നു ജോക്കിം. അതേസമയം, 2006-2014 കാലയളവിൽ ജോക്കിമിന്റെ അസിസ്റ്റന്റായി ജർമനിക്കൊപ്പം ഫ്ലിക് പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ ഫ്ലിക് ബയേൺ മ്യൂണിക് പരിശീലകനായി. ഈ സീസണിൽ ബുണ്ടസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങളാണ് ഫ്ലികിന് കീഴിൽ ബയേൺ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button