സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചു ; വി.ഡി. സതീശന്‍

തിരുവനന്തപുരം : നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. നിയമസഭക്കുള്ളില്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. അത് സഭാ നടപടികള്‍ തടസപ്പെടാന്‍ ഇടയാക്കും. അതിനാല്‍ സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് ഒഴിവാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Read Also  :  ‘ഭരണമികവ് സർക്കാർ ആശുപത്രികളിലേക്കുള്ള റോഡുകളിൽ മാത്രം കാണാനില്ല’ ; പരിഹാരം തേടി നാട്ടുകാർ

ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കാന്‍ ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. അതിന് പൂര്‍ണസംരക്ഷണം സ്പീക്കറുടെ ഭാഗത്ത് നിന്ന് പ്രതിപക്ഷത്തിനുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും സതീശന്‍ പറഞ്ഞു.

 

Share
Leave a Comment