Latest NewsNewsIndiaInternational

ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണം; സഹായ വാഗ്ദാനവുമായി അമേരിക്ക

സമാധാന അന്തരീക്ഷം തകര്‍ത്ത് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് മുതിര്‍ന്നാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി

ജറുസലേം: ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി അമേരിക്ക. ഗാസയിൽ രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി സഹായം എത്തിക്കേണ്ടതുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം, ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന് യാതൊരു സഹായവും ലഭിക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അറിയിച്ചു. ഇനിയും ആക്രമണങ്ങള്‍  ഉണ്ടാകാതിരിക്കാന്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും, ഗാസയുടെ പുനര്‍നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

അതേസമയം, ഇസ്രയേലും പലസ്തീനിലെ തീവ്രവാദി സംഘടനകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ 250 ലധികം പേരാണ് കൊല്ലപ്പെട്ടത്. സമാധാന അന്തരീക്ഷം തകര്‍ത്ത് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് മുതിര്‍ന്നാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

shortlink

Post Your Comments


Back to top button