Latest NewsKeralaNews

അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കും; എത്ര ഉന്നതനായാലും ഒരിഞ്ച് സർക്കാർ ഭൂമി വിട്ടു കൊടുക്കില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. അവസാന കോടതി വരെ പോയാലും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം കിട്ടാനുള്ള സാധാരണക്കാർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാൻ തയ്യാർ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്

ഇടുക്കിയിലെ പട്ടയ പ്രശ്‌നം സങ്കീർണ്ണമാണ്. കയ്യേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും ഒരിഞ്ച് സർക്കാർ ഭൂമി വിട്ടുകൊടുക്കില്ല. ഡിജിറ്റൽ റീ സർവേക്ക് രൂപം നൽകും. നിലവിൽ 54 ശതമാനം വില്ലേജുകൾ മാത്രമേ റിസർവേ പൂർത്തിയാക്കിയിട്ടുള്ളു. എല്ലാ വില്ലേജ് ഓഫിസുകളും ഘട്ടം ഘട്ടമായി സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കും. പുത്തൂർ സുവോളജിക്കൽ പാർക്ക് 2022 ൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button