ന്യൂഡൽഹി : ഈ വർഷം ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസം നാളെയാണ്. ഏറ്റവും വലിയ പൂർണ്ണചന്ദ്രൻ അല്ലെങ്കിൽ “സൂപ്പർമൂൺ” നാളെ ദൃശ്യമാവും. നാളെ ഒരേ സമയം രണ്ട് ആകാശ പ്രതിഭാസങ്ങൾ നടക്കും. സൂപ്പർ മൂണിനൊപ്പം പൂർണ ചന്ദ്ര ഗ്രഹണം കൂടി സംഭവിക്കും. ആറു വർഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പർമൂണും പൂർണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്.
Read Also : കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതി ; വിശദീകരണവുമായി ഭാരത് ബയോടെക്
ഒന്ന് സൂപ്പർമൂൺ മറ്റൊന്ന് പൂർണ ചന്ദ്രഗ്രഹണം അഥവാ ചന്ദ്രനും സൂര്യനും ഭൂമിയുടെ നേരെ എതിർവശങ്ങളിലായിരിക്കുന്ന അവസ്ഥ. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ പൂർണ ചന്ദ്രനായിരിക്കുകയും ചെയ്യുമ്പോളാണ് ഒരു സൂപ്പർമൂൺ പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ, ഇവ രണ്ടും തമ്മിലുള്ള ദൂരം ഏറ്റവും കുറവായ ഒരു സമയമുണ്ട് (ശരാശരി ദൂരം ഭൂമിയിൽ നിന്ന് 360,000 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ,അതിനെ പെരിഗീ എന്ന് വിളിക്കുന്നു), ദൂരം ഏറ്റവും കൂടുതലുള്ള സമയവും ( ഭൂമിയിൽ നിന്ന് 405,000 കിലോമീറ്റർ അകലെ, അതിനെ അപ്പോജി എന്ന് വിളിക്കുന്നു). പൂർണ ചന്ദ്രഗ്രഹണം കാരണം ചന്ദ്രൻ ചുവപ്പായി കാണപ്പെടും.
ബുധനാഴ്ച സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം രാവിലെ 6:13 ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം 4 മണിയോടെ ആയിരിക്കും ചന്ദ്രൻ നേരെ എതിർവശത്തെത്തുക. ആകാശം തെളിഞ്ഞതാണെങ്കിൽ ലോകത്തെവിടെയും ഈ പൂർണ ചന്ദ്രനെ കാണാനാവും.
Post Your Comments