കാഞ്ഞങ്ങാട്; കനത്ത മഴയിൽ നശിച്ചിരിക്കുന്നത് നേന്ത്രവാഴ കർഷകരുടെ സ്വപ്നങ്ങൾ. മഴയിൽ വെള്ളം കയറി കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് മഴയിൽ നശിച്ചിരിക്കുന്നത്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ കുല കൊത്തി വിളവെടുക്കാൻ പാകമായ വാഴകളാണ് പഴുപ്പ് ബാധിച്ച് നശിക്കുകയുണ്ടായത്. വാഴയുടെ കൈകൾ വ്യാപകമായി ഒടിഞ്ഞു വീഴാൻ തുടങ്ങിയെന്നും ഇനി പ്രതീക്ഷയില്ലെന്നും നേന്ത്രവാഴ കർഷകനായ നാസർ കൂളിയങ്കാൽ പറയുകയുണ്ടായി.
നഗരസഭയിലെ അരയി, മുട്ടംചിറ ഭാഗങ്ങളിലെ വാഴക്കൃഷി ആണ് നശിക്കുന്നത്. സാധാരണ ജൂൺ പകുതി ആകുമ്പോഴാണ് മഴ എത്തുന്നത്. ഈ സമയം എത്തുമ്പോഴേക്കും കൃഷി വിളവെടുപ്പിന് പാകമാകും. ഈ കണക്കുകൂട്ടലുകളെല്ലാം നേരത്തെ എത്തിയ മഴയിൽ നശിക്കുകയുണ്ടായി. നാസറിന്റെ 500 വാഴകളാണ് നശിച്ചത്. മധുവിന്റെ 600 വാഴകളും അബൂബക്കറിന്റെ 1300 വാഴകളും പഴുപ്പ് ബാധിച്ച് നശിക്കുകയാണ്. മടിക്കൈ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലും സമാന അവസ്ഥ തന്നെയാണ്.
Post Your Comments