സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു കള്ളന്റെ വിശാല മനസാണ്. കടയില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളൻ ഉടമസ്ഥനെ സഹായിക്കുന്നു. സംഭവം പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ്. കടയില്‍ നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
read also: മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 240 ലേറെ കുട്ടികൾക്ക്; ആശങ്കയായി മഹാരാഷ്ട്രയിലെ ഈ നഗരം
കള്ളന്റെ ആവശ്യപ്രകാരം കടയുടമ കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഒരു ചെറിയ സഞ്ചിയില്‍ ഇടുന്നു. അപ്പോൾ ‘വലിയ നോട്ടുകള്‍ എവിടൊണ്’ എന്ന് കള്ളൻ ചോദിക്കുന്നു. എന്നാൽ ഇന്ന് വലിയ കച്ചവടമൊന്നും നടന്നില്ല എന്നാണ് ഇതിന് കടയുടമയുടെ മറുപടി. കുറച്ചുപണം താന്‍ കൗണ്ടറില്‍ വെച്ചോട്ടെയെന്നും കടയുടമ കള്ളനോട് ചോദിക്കുന്നുണ്ട്. ‘ശരി പത്തിന്റെയും ഇരുപതിന്റെയുമൊക്കെ നോട്ടുകള്‍ ഇവിടെ വെച്ചോളൂ’ എന്ന് കള്ളന്‍ മറുപടിയും നല്‍കുന്നുണ്ട്
ഇനി വരരുതേയെന്ന് കടയുടമയുടെ അഭ്യര്‍ത്ഥനകേട്ട കള്ളൻ തന്റെ ഗതികേട് കൊണ്ട് മോഷ്ടിക്കാന്‍ വന്നതാണെന്നും ഇനി വരില്ലെന്നും വാക്ക് കൊടുക്കുന്നു.
Post Your Comments