ജനീവ: ലോക ആരോഗ്യ അസംബ്ലിയ്ക്ക് തുടക്കം കുറിച്ചു. സമ്മേളനത്തിൽ ആദ്യ ദിനത്തിൽ കോവിഡ് വ്യാപനത്തെ കുറിച്ചോ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചോ ചർച്ചകൾ നടന്നില്ലെന്നാണ് റിപ്പോർട്ട്. ജൂൺ 1 വരെയാണ് ലോക ആരോഗ്യ അസംബ്ലി. വെർച്വലായി നടക്കുന്ന സമ്മേളനത്തിൽ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാം.
ഓസ്ട്രേലിയ , കാനഡ എന്നിവർ മുൻകൈ എടുത്ത് തയ്യാറാക്കിയ പ്രമേയമാണ് ആദ്യദിനത്തിൽ ചർച്ച ചെയ്തത്. മഹാമാരിയുടെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഏതുതരം അടിയന്തിര പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നതായിരുന്നു പ്രമേയത്തിലെ ചർച്ചാ വിഷയം. 27 രാജ്യങ്ങൾ പ്രമേയത്തെ അധികരിച്ച് ചർച്ചകളിൽ പങ്കെടുത്തു. ലോകാരോഗ്യസംഘടന ശക്തിപ്പെടണമെന്നും ഏതുസാഹചര്യവും നേരിടാൻ പാകത്തിന് സജ്ജമാകണമെന്നുമായിരുന്നു എല്ലാവരുടെയും അഭിപ്രായം.
ലോകാരോഗ്യസംഘടനയുടെ നിലവിലെ മേധാവി ടെഡ്രോസ് ഗബ്രിയേസൂസിന്റെ പിൻഗാമിയെ തെരഞ്ഞടുക്കാനായുള്ള നാമ നിർദ്ദേശപത്രിക സെപ്തംബർ മാസത്തോടെ പൂരിപ്പിച്ച് നൽകണമെന്നും സമ്മേളനത്തിൽ തീരുമാനമായി. അടുത്ത വർഷം മെയ് മാസം ലോക ആരോഗ്യ അസംബ്ലിയുടെ സമ്മേളനം കൂടിയ ശേഷമായിരിക്കും ലോകാരോഗ്യസംഘടനാ മേധാവിയെ പ്രഖ്യാപിക്കുക.
Post Your Comments