Latest NewsKerala

തോട്ടില്‍ തുണി അലക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കണ്ണൂരിലെ ഡിഫിക്കാരൻ കൊല്ലത്തുണ്ടെന്നു പോലീസ്

വൈദ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

ഇരിട്ടി: ആദിവാസി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായി പൊലിസ് തെരച്ചില്‍ ശക്തമാക്കി. കണ്ണുര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിലാണ് സംഭവം. വൈദ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

മെയ് ഇരുപതിന് വൈകുന്നേരം തോട്ടില്‍ തുണി അലയ്ക്കുകയായിരുന്ന ആദിവാസി പെണ്‍കുട്ടിയെ ബലപ്രയോഗിച്ച്‌ പ്രദേശത്തെ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനായ കുന്നുംപുറത്ത് നിധീഷ് (27) തൊട്ടടുത്ത സ്‌കുള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന നിധീഷ് ആ ബന്ധമുപയോഗിച്ചാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

പിന്നീട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പിതാവ് ഇരിട്ടി പൊലിസില്‍ പരാതി നല്‍കിയത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശക്തമായ സ്വാധീനം ചെലുത്തി കുട്ടിയുടെ പിതാവിനെ പിന്‍തിരിപ്പിക്കാന്‍ പലവിധ ശ്രമം നടന്നിരുന്നുവെങ്കിലും കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

read also: സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി,​ ബെഹ്റ പുറത്ത്, യുപി ഡിജിപി അന്തിമ പട്ടികയിൽ

ഇയാള്‍ക്കെതിരെ എസ് സി-പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതി നാട്ടില്‍ നിന്നും മുങ്ങി. ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്നാണ് പൊലിസ് പറയുന്നത്.കൊല്ലത്തെ ഒരു സുഹൃത്തിന്റെ കൂടെ ഒളിച്ചു താമസിക്കുന്ന ഇയാളെ ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഇരിട്ടി പൊലിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button