മലപ്പുറം : ട്രിപ്പിള്‍ ലോക്‌ഡൌണ്‍ നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് മലപ്പുറത്ത് കാണിക്കുന്നത് അതിക്രമമാണെന്ന് മുസ്ലിം ലീഗ്. മലപ്പുറത്ത് പൊലീസ് രാജ് നടപ്പാക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.
“ജനങ്ങളെ മുഴുവന്‍ കുറ്റവാളികളെ പോലെയാണ് പൊലീസ് കാണുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ പോലും പൊലീസ് തടയുന്നു”, പി.എം.എ സലാം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരെ മതാചാര പ്രകാരം കുളിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും രംഗത്തെത്തി.
അതേസമയം മൃതശരീരങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കുന്നതിന് ആവശ്യമായ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Post Your Comments