KeralaLatest NewsNews

സംഘപരിവാര്‍ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍

ലക്ഷദ്വീപില്‍ നടക്കുന്നത് ഭരണാഭാസമെന്ന് വിമര്‍ശനം

കണ്ണൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ പ്രഫൂല്‍.കെ.പട്ടേലിനെതിരെ ആഞ്ഞടിച്ച് സി.പി.എം.നേതാവ് എം.വി ജയരാജന്‍. മോദി ഭക്തനായ പ്രഫൂല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ കാവി വേഷം ധരിച്ച് ലക്ഷദ്വീപില്‍ അഴിഞ്ഞാടുകയാണ്. ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ലക്ഷദ്വീപ് വിഷയം; നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ

‘മത്സ്യബന്ധനവും വ്യാപാരവുമാണ് ലക്ഷദ്വീപിലെ പ്രധാന തൊഴില്‍. ബോട്ടുകളും മീന്‍പിടിത്ത ഉപകരണങ്ങളും ഇവ സൂക്ഷിക്കുന്ന ഷെഡുകളും അഡ്മിനിസ്‌ട്രേറ്റര്‍ പൊളിച്ചു നീക്കി. ക്ഷീര വ്യവസായം തകര്‍ത്തു. അംഗന്‍വാടികള്‍ അടച്ചു പൂട്ടി. സ്‌കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതി ഇല്ലാതാക്കി. പാചകത്തൊഴിലാളികളെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മദ്യനിരോധനം പിന്‍വലിച്ചു.ബീഫ് നിരോധിച്ചു. ചരക്ക് ഗതാഗതത്തിന് ഇതുവരെ ഉപയോഗിച്ചിരുന്ന കൊച്ചി തുറമുഖത്തെ ഒഴിവാക്കി മാംഗ്ലൂരിലേക്ക് മാറ്റി. പ്രാദേശിക ചാനലുകളും വാര്‍ത്താ പോര്‍ട്ടലുകളും നിരോധിച്ചു’. കിടപ്പാടങ്ങള്‍ ഏറ്റെടുത്ത് പാവങ്ങളെ വഴിയാധാരമാക്കുന്ന വികസനമാണ് അവിടെ നടന്നതെന്ന് ഇ.പി.ജയരാജന്‍ വിമര്‍ശിച്ചു.

‘താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന കാടത്തം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മത്സരിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്ന ഉത്തരവ്. ഇതൊക്കെ പ്രാകൃത കാലത്ത് മാത്രം നടക്കുന്ന നടപടികളാണ്. 91% മുസ്ലിങ്ങള്‍ ഉള്ള ദ്വീപിനെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം’. ഈ ഫാസിസ്റ്റ് ലക്ഷ്യം അനുവദിക്കാന്‍ പാടില്ലെന്നും എം.വി ജയരാജന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button