കോഴിക്കോട്: ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടു പേരാണ് രാജിവെച്ചത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്ത് കൈമാറി.
Read Also : ലക്ഷദ്വീപിലെ ജനങ്ങളുടെയൊപ്പം രാജ്യം, കിരാത നിയമത്തിനെതിരെ പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്റെ ഭരണപരിഷ്‌ക്കാരത്തില്‍ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നേവരെ ഇല്ലാത്ത പരിഷ്‌ക്കാരങ്ങളാണ് ദ്വീപില്‍ നടപ്പിലാക്കുന്നതെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഉയരുന്ന ആരോപണം.
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് രണ്ട് പ്രതിഷേധക്കാരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ നേരിട്ട് സ്റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം, അഗത്തിയില്‍ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനില്‍ എത്താനും നിര്‍ദേശം നല്‍കി.
Post Your Comments