Latest NewsNewsIndiaBusiness

രൂപയുടെ മൂല്യം ഉയർന്നു

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ 72.83 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ കുറവും ഇന്ത്യൻ ഇക്വിറ്റി വിപണികളിലെ വർധനവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതും രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമായി.

Read Also: വിപണിയിൽ വ്യാജ ഓക്‌സീമീറ്ററുകൾ സജീവം; നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഏപ്രിൽ 14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 196,427 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ബിഎസ്ഇ സെൻസെക്‌സ് 171.84 പോയിന്റ് ഉയർന്ന് 50,823 എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. നിഫ്റ്റി 67.40 സൂചിക ഉയർന്ന് 15,265.10 ലെവലിലെത്തി. യുഎസ് ഡോളർ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 89.743 ലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.

Read Also: സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും; ഉപസമിതി നിർദ്ദേശം അംഗീകരിച്ച് വൈസ് ചാൻസലർ

shortlink

Related Articles

Post Your Comments

Related Articles


Back to top button