ന്യൂഡൽഹി : കാർഷിക മേഖലയിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും ഇസ്രയേലും. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചു.
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര കാർഷിക മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ സ്ഥാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ 29 ഓളം കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഇത്തരത്തിലുള്ള കാർഷിക ഗവേഷണ കേന്ദ്രങ്ങൾവഴി പുതിയ കൃഷി രീതികളെ കുറിച്ച് അറിയാൻ കർഷകർക്ക് സാധിക്കും. ഈ കേന്ദ്രങ്ങൾ വഴി പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും പുത്തൻ കൃഷി രീതികൾ പ്രായോഗികമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങളും നൽകും. കൃഷിക്കാവശ്യമായ വിത്തുകളും, ചെടികളും ഇത്തരം കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കും.
ഈ പദ്ധതികൾ പ്രാവർത്തികമാകുന്നതോട് കൂടി കാർഷിക മേഖല കൂടുതൽ മികച്ചതാകുമെന്നും, കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നുമാണ് വിലയിരുത്തൽ. എന്തിരുന്നാലും ഈ കരാറുകളിലൂടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും.
Post Your Comments