Life Style

കറിവേപ്പില കുഞ്ഞനാണെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, ആരോഗ്യഗുണങ്ങള്‍ നിരവധി

വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകള്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ഇരുമ്പിന്റെ അഭാവമാണ് വിളര്‍ച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകള്‍ക്ക് ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡ് ആ പ്രശ്‌നവും പരിഹരിക്കുന്നു. പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ ഒരു കലവറയാണ് കറിവേപ്പില. മുടി കൊഴിച്ചില്‍ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button