Life Style

ഇത്തരം കുട്ടികളില്‍ കോവിഡ് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കൂടുതല്‍

 

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെ ബാധിക്കുന്ന കോവിഡിന്റെ മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയതോടെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതി ഉയര്‍ന്നു. മാതാപിതാക്കള്‍ എല്ലാവരും തന്നെ പൊതുവേ അവഗണിക്കുന്ന ഒരു കാര്യം കുട്ടികളുടെ ശരീരഭാരം ‘അമിതവണ്ണം’ എന്ന അവസ്ഥയിലെത്തുന്നതാണ്. കുട്ടികളില്‍ അസുഖങ്ങളും മറ്റും പിടിപെടാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

പല മാതാപിതാക്കളും മനസ്സിലാക്കാറില്ലെങ്കിലും അമിതവണ്ണം കുട്ടികളിലെ പ്രതിരോധശേഷി കുറയ്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടികള്‍ വീടിനുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണ്. കായികക്ഷമത ആവശ്യമായ കാര്യങ്ങളൊന്നും തന്നെ ചെയ്യാത്തതിനാല്‍ ഉദാസീനമായ ജീവിതശൈലി അവരെ അമിതവണ്ണമുള്ളവരും നിഷ്‌ക്രിയരുമാക്കുന്നു. ജങ്ക് ഫുഡിന്റെ ഉപയോഗം ഈ പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നത് തീര്‍ച്ചയായും കുട്ടികള്‍ക്ക് മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കും ഭീഷണിയാണ്. കോവിഡിന്റെ മൂന്നാം തരംഗം 12 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാല്‍ മാതാപിതാക്കള്‍ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കാനും കുട്ടികള്‍ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കാനുമാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ശക്തമായ പ്രതിരോധശേഷി രോഗത്തിന്റെ അപകട സാധ്യത കുറയ്ക്കും.

കോവിഡിന്റെ തുടക്കത്തില്‍, കുട്ടികള്‍ വീടിനകത്ത് തന്നെ താമസിച്ചിരുന്നുവെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട്, ഭയാനകമായ രോഗാന്തരീക്ഷം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം തുടര്‍ന്നതോടെ അത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. ഒറ്റയ്ക്കാകുക, സുഹൃത്തുക്കളെ കാണാന്‍ സാധിക്കാതിരിക്കുക, സ്‌കൂളില്‍ പോകാന്‍ കഴിയാതിരിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം കുട്ടികളെ മടിയന്മാരായി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

കൂടാതെ കുട്ടികള്‍ കൂടുതലും സോഷ്യല്‍ മീഡിയയിലേക്കും ഗാഡ്ജെറ്റുകളിലേക്കും ആകര്‍ഷിക്കപ്പെട്ടു. മാത്രമല്ല മാതാപിതാക്കള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തിരക്കിലായതിനാല്‍ കുട്ടികള്‍ക്ക് വേണ്ടി ഇതര ക്രമീകരണങ്ങള്‍ നടത്താന്‍ പലര്‍ക്കും സാധിക്കാറുമില്ല.

അമിതവണ്ണം കുട്ടികളിലെ ശ്വസന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. പൊണ്ണത്തടിയുള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ കിതക്കാതെ കുറച്ച് ചുവടുകള്‍ പോലും അവര്‍ക്ക് നടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാം. സന്ധി വേദന പോലുള്ള കാര്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളിലെ അധിക കൊഴുപ്പ് ഒഴിവാക്കാന്‍ ജങ്ക് ഫുഡ് ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. കുട്ടികള്‍ എത്ര തിരക്കിലാണെങ്കിലും അവരുടെ ഭക്ഷണരീതി മാതാപിതാക്കള്‍ നിരീക്ഷിക്കണം. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഏക മാര്‍ഗ്ഗം ആരോഗ്യകരമായ ശീലങ്ങളാണ്. കുട്ടികള്‍ ഇത് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ചെറുപ്രായത്തില്‍ തന്നെയുള്ള പൊണ്ണത്തടി കുട്ടികളില്‍ ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button