കോഴിക്കോട്: കോവിഡിന് പിന്നാലെ ദുരിതമായി ബ്ലാക്ക് ഫംഗസ്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമമുള്ളതായി അധികൃതർ വ്യക്തമാക്കി. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ആയി.
Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ
ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിക്കും. നിലവിൽ കൊവിഡ് രോഗികൾ കൊവിഡ് വാർഡിലും ലക്ഷണങ്ങളില്ലാത്തവരെ ജനറൽ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കേളേജിൽ ഏഴംഗ സമിതിയും രൂപീകരിച്ചിരുന്നു.
Post Your Comments