COVID 19Latest NewsNewsIndia

ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയിൽ മരണം 25 ആയി

പുണെ: കോവിഡ് മഹാമാരിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസും രാജ്യത്ത് പിടിമുറുക്കുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേർ മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. 574 പേർക്ക് ഫംഗസ് ബാധിച്ചതായും പുണെ ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രോഗമുക്തി നേടിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തുകയുണ്ടായത്. പുണെ മുനിസിപ്പൽ കോർപറേഷൻെറ നിർദേശപ്രകാരമായിരുന്നു പരിശോധനകൾ നടത്തിയത്.

500ലേറെ പേർക്ക് കർണാടകയിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ബംഗളൂരുവിൽ മാത്രം 250ലേറെ പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

കൊറോണ വൈറസ് രോഗമുക്തി നേടിയ ശേഷവും തീരാതലവേദനയും മുഖത്ത് നീർവക്കവും മാറാതെ തുടർന്നാൽ ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്നാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button