ബംഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതി വൈകുന്നതിൽ പ്രതികരണവുമായി ഭാരത് ബയോടെക്. കോവാക്സിന് അനുമതി ഇല്ലാത്തത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾ വരുന്നതിനിടെയിലാണ് പ്രതികരണവുമായി ഭാരത് ബയോടെക് രംഗത്ത് വന്നത്.
— BharatBiotech (@BharatBiotech) May 25, 2021
കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക് ട്വിറ്ററിൽ അറിയിച്ചു. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു.
Post Your Comments