തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത്ത് ആണ് പോലീസ് പിടിയിലായത്. മോഷണ സംഘത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നതാതായും, ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പൊലീസിന് വ്യക്തമായിരുന്നു.
അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ എക്സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബിവറേജസ് ഗോഡൗണിലെ മദ്യമോഷണം കണ്ടെത്തിയത്.
നൂറിലധികം കെയ്സ് മദ്യമാണ് സംഘം മോഷ്ടിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
Post Your Comments