![](/wp-content/uploads/2021/05/dd-314.jpg)
കേരളത്തിൽ ഇടത് ഭരണം ഉറപ്പിച്ചപ്പോൾ നിയുക്ത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്തുണയുമായി നടന്‍ ബൈജു. താന്‍ ആഗ്രഹിച്ച പോലെ ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയി അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്നാണ് ബൈജു ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്‌നേഹിച്ചു മുന്നേറാമെന്നും ബൈജു പറഞ്ഞു. സഖാവ് ശിവന്‍കുട്ടിയെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാല്‍ രേഖപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹുമാന്യരെ..
ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാല്‍ രേഖപെടുത്തുന്നു. വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു. വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകള്‍ക് നമ്മള്‍ ഓരോരുത്തരും വഴികാട്ടികളാകണം.
എന്ന് നിങ്ങളുടെ സ്വന്തം നടന്‍ ബൈജുസന്തോഷ്.
Read Also: മലപ്പുറത്ത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അനുസരിച്ച് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി
Post Your Comments