NattuvarthaLatest NewsKeralaNews

കെ.യു.ഡബ്ല്യു.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും ‘മാധ്യമം’ തിരുവനന്തപുരം യൂണിറ്റ്​ ന്യൂസ്​ എഡിറ്ററുമായ കെ.പി ​റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമൻ (41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.

കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും, പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജ് എന്നിവിടങ്ങളിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്​.

കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്.ഹരികൃഷ്ണൻ (കൊണ്ടിനെന്‍റൽ ബാംഗ്ലൂർ), ആഭ (ഒറക്കിൾ, ബാംഗ്ലൂർ) എന്നിവർ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button