ആലപ്പുഴ: ലക്ഷദ്വീപിനെ കേന്ദ്ര സർക്കാർ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങൾ പൊളിച്ചടുക്കി സന്ദീപ് വാചസ്പതി. ലക്ഷദ്വീപിൽ ചില നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നടത്താൻ കേന്ദ്ര സർക്കാർ തുനിഞ്ഞിട്ടുണ്ടെന്നത് സത്യമാണെന്ന് ബിജെപി നേതാവ് പറയുന്നു. എന്താണ് ലക്ഷദ്വീപിൽ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സന്ദീപ് വ്യക്തമാക്കുന്നു. ഓഫ് റെക്കോർഡ് എന്ന യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ടി സിദ്ദിഖ്, വി ടി ബൽറാം തുടങ്ങിയവരുടെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപ് വാചസ്പതിയുടെ നിരീക്ഷണം. പരീക്ഷണാടിസ്ഥാനത്തിൽ 2012ൽ ചില വകുപ്പുകൾ ജനങ്ങൾക്ക് നേരിട്ട് നടപ്പിലാക്കാൻ അവകാശം നൽകിയിരുന്നു. ഈ പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്നാണ് പരിഷ്കാരങ്ങൾ വരുത്തിയതെന്ന് വാചസ്പതി പറയുന്നു. പരാജയപ്പെട്ട ഭരണസംവിധാനങ്ങളെ കേന്ദ്ര സർക്കാർ പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികൾക്ക് പിന്തുണ നൽകി പൃഥ്വിരാജ്, സണ്ണി വെയിൻ, ആന്റണി വർഗീസ് തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു. പരസ്യ പിന്തുണ നൽകി പ്രമുഖർ രംഗത്തെത്തുമ്പോൾ ലക്ഷദ്വീപിലെ യഥാർത്ഥ സംഭവം ഇതൊന്നുമല്ലെന്ന് സന്ദീപ് വാചസ്പതി പറയുന്നു. വീഡിയോ കാണാം:
Post Your Comments