COVID 19Latest NewsKeralaNews

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മരണത്തിന് കീഴടങ്ങി

കേളകം: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെടുകയുണ്ടായി. കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിെൻറ ഭാര്യ ബീന ജോൺ (50), ഏക മകൻ തരുൺ (24) എന്നിവരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ബാധിച്ച ഇരുവരും മേയ് അഞ്ച് മുതൽ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്.

ഞായറാഴ്ച പകൽ മൂന്നരയോടെയാണ് ബീന മരണത്തിന് കീഴടങ്ങിയത്. രാത്രി 10.30 ഓടെ തരുണിൻെറയും ജീവൻ നഷ്ട്ടമാകുകയുണ്ടായി. ബീനയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഞായറാഴ്ച രാത്രി ഏഴോടെ കേളകം ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയുണ്ടായി. തരുണിെൻറ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തിങ്കളാഴ്ച കേളകം ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button