മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 35 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തുകയുണ്ടായത്. വിവിധ ഗവർണറേറ്റുകളിലെ 139 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തുകയുണ്ടായി. 18 വയസ്സിൽ താഴെയുള്ളവരെയും വാക്‌സിൻ സ്വീകരിക്കാത്തവരെയും പ്രവേശിപ്പിക്കുക, കൊവിഡ് ഭേദമായവരുടെ സർട്ടിഫിക്കറ്റ് ബി അവെയർ ആപ്പിൽ ഇല്ലാതിരിക്കുക, മുൻകരുതൽ നടപടികൾ ലംഘിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments