Latest NewsIndiaNews

സഹോദരന്റെ വിവാഹം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങിൽ നൃത്തം വെച്ച് തഹസിൽദാർ

ഭുവനേശ്വർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹോദരന്റെ വിവാഹ ചടങ്ങിൽ നൃത്തം വെച്ച് തസഹിൽദാർ. ഒഡീഷയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു തഹസിൽദാരുടെ നൃത്തം. മെയ് 21 നായിരുന്നു തഹസിൽദാരുടെ സഹോദരന്റെ വിവാഹം.

Read Also: ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; അശ്ലീല സന്ദേശങ്ങൾ അയക്കും; പരാതിയുമായി വിദ്യാർത്ഥികൾ

സുകിന്ദയിലെ തഹസിൽദാറാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നൃത്തം ചെയ്തത്. നിലവിൽ തഹസിൽദാർ ലീവിലാണെന്നും ഡ്യൂട്ടിയിൽ പ്രവേശിച്ച ശേഷം വിശദീകരണം തേടുമെന്നും ജജ്പൂർ കളക്ടർ അറിയിച്ചു. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോവിഡ് ബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി ബിജെപി നേതാവ് എസ്. സുരേഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button