ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിലെ അതിതീവ്രന്യുനമർദം ഇന്ന് യാസ് ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also : അലോപ്പതി വിരുദ്ധ പ്രസ്താവന പിന്‍വലിച്ച് വിവാദ യോഗ ഗുരു ബാബാ രാംദേവ്
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും സ്ഥിതി വിലയിരുത്തി.
കേരളത്തിൽ തിരുവനന്തപുരം അടക്കം തെക്കൻ ജില്ലകളിൽ മഴ തുടരും. കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. കാലവർഷം കേരളത്തിലേക്കെത്തുന്നതും , യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമർദവും ചേർന്ന് മധ്യ കേരളത്തിനും തെക്കൻ കേരളത്തിനുമിടയിൽ മഴ തുടരും.
Post Your Comments